ലോകത്തിനു മാർഗ്ഗദർശനമായ വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണല്ലോ റമദാൻ. ഖുർആൻ കൂടുതൽ പഠിക്കുന്നതിനും ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും ഓരോ വിശ്വാസി മനസും ആഗ്രഹിക്കുന്ന ദിനരാത്രങ്ങൾ. ഖുർആൻ പഠനം താല്പര്യത്തോടെ കാണുന്നവർക്ക് അതിനു പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെ 30 വർഷമായി MSM സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷയാണ് 'മിസ്ബാഹ്'. പുതുമകളോടെ ഈ വർഷത്തെ മിസ്ബാഹ് ജനറൽ, ജൂനിയർ വിഭാഗം പരീക്ഷകൾ 2027 ഫെബ്രുവരി 28 ന് സംഘടിപ്പിക്കുകയാണ്. താങ്കളും ഈഅവസരം ഏറെ താല്പര്യത്തോടെ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Category
- ജൂനിയർ, ജനറൽ എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് പരീക്ഷ.
- 15 വയസ്സിൽ താഴെയുള്ളവരാണ് ജൂനിയർ. (01/06/2011 ന് ശേഷം ജനിച്ചവർ).
Mode of Exam
- ജൂനിയർ വിഭാഗം ഓൺലൈൻ മോഡിലും ജനറൽ വിഭാഗം ഓൺലൈൻ, ഓഫ്ലൈൻ എന്നിങ്ങനെ രണ്ട് മോഡിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിൽ അനുയോജ്യമായ മോഡ് പരീക്ഷാർത്ഥിക്ക് തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത മോഡ് ആവശ്യമെങ്കിൽ ഫെബ്രുവരി 20 നു മുമ്പായി മാറ്റാവുന്നതാണ്
- ഓഫ് ലൈൻ പരീക്ഷ OMR ഉപയോഗിച്ചാണ് നടത്തുന്നത്.
- ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കുന്നത് പ്രത്യേകം സംവിധാനിച്ച ഓൺലൈൻപരീക്ഷ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ്. രണ്ട് സ്ലോട്ടുകളായിതിരിച്ച് ഒരു ദിവസം തന്നെ ജനറൽ വിഭാഗം പരീക്ഷ പൂർത്തിയാക്കുന്നതാണ്.
- അനുയോജ്യമായ സ്ലോട്ട് പരീക്ഷാർത്ഥിക്ക് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ തെഞ്ഞെടുക്കാവുന്നതാണ്.
- പരീക്ഷ ഓപ്പൺ ബുക്ക് ആയതുകൊണ്ട് നേരത്തെ തയ്യാറാക്കിയ നോട്ടുകൾ, തഫ്സീറുകൾ എന്നിവ പരീക്ഷാ സമയത്ത് ഉപയോഗപ്പെടുത്താവുന്നതാണ്.
Registration
- MSM ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരീക്ഷ എഴുതാൻ അവസരമുണ്ടാവുക.
- രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി - 2027 ഫെബ്രുവരി 18
- Link: www.msmkerala.org/misbah
Syllabus
- General: സൂറ മർയം, സൂറ ത്വാഹ (അമാനി തഫ്സീർ)
- Junior: സൂറ യാസീൻ (അമാനി തഫ്സീർ)
Exam Fee
- ജനറല്‍ കാറ്റഗറി: 100 രൂപ.
- ജൂനിയര്‍ കാറ്റഗറി: 50 രൂപ.
- രജിസ്ട്രേഷൻ ഫോമിൽ വിവരങ്ങൾ നൽകിയ ശേഷം പരീക്ഷാ ഫീസ് അടക്കാനുള്ള ഓൺലൈൻ സംവിധാനം വഴി ഫീസ് അടക്കേണ്ടതാണ്.
Exam Date and Timing
- Offline:
General: 28/02/2027 Sunday; IST 10.00 AM to 11.00 AM
Online:
General:
Slot 1: 28/02/2027 Sunday; IST 07.00 AM to 08.00 AM
Slot 2: 28/02/2027 Sunday; IST 10.00 AM to 11.00 AM
Junior:
Slot 1: 28/02/2027 Sunday; IST 02.00 PM to 03.00 PM
- ഓഫ്ലൈൻ പരീക്ഷ കൃത്യം 10.10ന് തുടങ്ങി 11 മണിക്ക് അവസാനിക്കുന്നതാണ്.
- ഓൺലൈൻ പരീക്ഷ നിർണയിക്കപ്പെട്ട സ്ലോട്ടിൽ തന്നെ അറ്റൻഡ് ചെയ്യേണ്ടതാണ്. 45 മിനുട്ടാണ് പരമാവധി പരീക്ഷാ സമയം.
Question Pattern
- ആകെ 60 ചോദ്യങ്ങളാണ് ഉണ്ടാവുക.
- 4 ഓപ്ഷനുകളിൽ നിന്നും ഒരു ശരിയുത്തരം തെരഞ്ഞെടുക്കുകയാണ്വേണ്ടത്.
- തെറ്റായ ഉത്തരങ്ങൾക്ക് -1/3 മാർക്ക് (മൂന്നിലൊന്നു നെഗറ്റീവ് മാർക്ക്)ഉണ്ടായിരിക്കുന്നതാണ്. ഉത്തരം നൽകാതെ വിടുന്ന ചോദ്യങ്ങൾക്ക്നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.
- എല്ലാ ചോദ്യങ്ങളും MULTIPLE CHOICE QUESTIONS (MCQ) ആയിരിക്കും.Exam Levels
- ഒന്നാം ഘട്ട പരീക്ഷ : ജനറൽ: ഫെബ്രുവരി 28 ഞായർ
- ജൂനിയർ: ഫെബ്രുവരി 28 ഞായർ
- ഒന്നാം ഘട്ട പരീക്ഷയിൽ നിശ്ചിത മാർക്ക് നേടുന്ന മത്സരാർത്ഥികൾക്ക് ഗ്രാൻഡ്ഫിനാലെയിലേക്ക് അവസരം ലഭിക്കുന്നതാണ്.
- ഇരു വിഭാഗങ്ങൾക്കും വ്യത്യസ്ത ഗ്രാൻഡ് ഫിനാലെ ഉണ്ടായിരിക്കുന്നതാണ്.
Prizes
- Total prizes worth 1,50,000 rupees.
General:
1st: Umrah (for 1 person)
2nd: INR 10000
3rd: INR 5000
4th-10th: INR 2000
Junior:
1st: INR 10000
2nd: INR 5000
3rd: INR 3000
4th-10th: INR 1000
Important Dates
- Notification & Registration| : 20/05/2026
- Last Date of registration| : 18/02/2027
- Last Date for Mode change| : 20/02/2027
- General exam| : 28/02/2027
- Junior exam| : 28/02/2027
- Answer Key (General)| : 28/02/2027
- Answer key objections:| : 02/03/2027
- Answer key (Junior)| 01/03/2027
- Answer key objections| 03/03/2027
- പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും അന്തിമ തീരുമാനം MSM സംസ്ഥാന സമിതിയുടേതായിരിക്കും.
Important Contacts
- General Convenor: Faheem Alukkal: 8943271954
Joint Convenor: Jamshad Edakkara: 7034540141
Office: 7034000909 (Call & WhatsApp)
Notification
Register Now
Login