MSM State Delegate Conference 2012

എം എസ്‌ എം പ്രതിനിധി സമ്മേളനത്തിന്‌ പ്രൗഢോജ്വല സമാപനം

കോഴിക്കോട്‌: "അറിവ്‌ സമര്‍പ്പണത്തിന്‌' പ്രമയത്തില്‍ നടന്ന എം എസ്‌ എം സംസ്ഥാന പ്രതിനിധി സമ്മേളനം ചരിത്രത്തിലേക്ക്‌ ഇതള്‍വിടര്‍ത്തി. പുതിയൊരു വര്‍ഷത്തിന്റെ തുടക്കത്തിന്‌ ഭാവനാത്മകമായ ചിന്തയും ചൈതന്യവും സമ്മാനിച്ച സമ്മേളനം കോഴിക്കോട്‌ സ്വപ്‌നനഗരിയെയും പരിസരത്തെയും സാഗരമാക്കി മാറ്റി. ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയ സമ്മേളനം പ്രാഗ്രാമുകളുടെ പുതുമകൊണ്ടും വ്യത്യാസംകൊണ്ടും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ദൈവചിന്തകള്‍ നിര്‍ഗളിക്കുന്ന പ്രഭാഷണങ്ങളും ത്യാഗമനോഭാവവും വിളിച്ചറിയിച്ച നാദിര്‍ അബ്‌ദുസ്സലാമിന്റെ ഗാനവിരുന്നും സമ്മേളനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി.