MSM Kerala

'ദ മെസേജ്‌'എക്‌സിബിഷന്‍ ശ്രദ്ധയാകര്ഷിക്കുന്നു

കോഴിക്കോട്‌: മഌഷ്യ സൃഷ്‌ടിപ്പിന്റെ വിവിധ തലങ്ങള്‍ പ്രതിപാദിച്ചുകൊണ്ട്‌ ബീച്ച്‌ മറൈന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച "ദി മെസേജ്‌ മെഡിക്കല്‍ എക്‌സിബിഷന്‍' ശ്രദ്ധേയമാവുന്നു. പ്രദര്ശനം ഇന്ന്‌ (മെയ്‌ 6 ഞായര്‍) സമാപിക്കും. എം എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ. മുബഷിര്‍ പ്രദര്ശുനം ഉദ്‌ഘാടനം ചെയ്‌തു. മഌഷ്യവളര്ച്ച്യുടെ വിവിധ ഘട്ടങ്ങളും മഌഷ്യശരീരത്തിലെ ആന്തരികബാഹ്യ അവയവങ്ങളെയും പഞ്ചേന്ദ്രിയങ്ങളെയും കുറിച്ച്‌ വ്യക്തമാക്കുന്ന ഭാഗങ്ങളും രോഗം, അപകടം, മരണം തുടങ്ങിയവ വിശദമാക്കുന്ന ഭാഗങ്ങളും എക്‌സിബിഷനെ ശ്രദ്ധേയമാക്കുന്നു. നിരവധി പേര്‍ ഇതിനകം എക്‌സിബഷന്‍ സന്ദര്ശി.ച്ചു കഴിഞ്ഞു.

'ഡ്രോപ്സ്' സ്കോളര്‍ഷിപ്പ് സംഗമം

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കി വരുന്ന സ്കോളര്‍ഷിപ്പുകള്‍ അര്‍ഹാരായവര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ മോണിറ്ററിംഗ്‌ സെല്‍ രൂപികരിക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന സ്‌കോളര്‍ഷിപ്പ്‌ സംഗമം അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ സ്‌കോളര്‍ഷിപ്പുകളെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിഌം, വിവരങ്ങള്‍ കൃത്യമായി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്നതിനുമായി കലാലയങ്ങളില്‍ സംവിധാനമോരുക്കാന്‍ മോണിറ്ററിംഗ്‌ സെല്ലിനെ ഉപയോഗപ്പെടുത്തനമെന്നും മീറ്റ്‌ ആവശ്യപ്പെട്ടു.

ടിപ്‌സ് മെഡിക്കല്‍-എന്‍ജിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന സമിതി സംഘടിപ്പിച്ച മൂന്നാമത് ടിപ്‌സ് മെഡിക്കല്‍-എന്‍ജിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ 14 ജില്ലകൡല 42 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വ്യത്യസ്ത എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വയം വിലയിരുത്താന്‍ അവസരം നല്‍കുക, ആത്മവിശ്വാസം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരീക്ഷ സംഘടിപ്പിച്ചത്.

അന്യനെ അനിയനാക്കുക

എം മുകുന്ദന്റെ `ദേവതാരുക്കള്‍' എന്ന ചെറുകഥ മനോഹരമാണ്‌. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നയാളാണ്‌ കഥയിലെ നായകന്‍. അന്യരുടെ വിഷമങ്ങളും കഷ്‌ടനഷ്‌ടങ്ങളുമാണ്‌ അയാളുടെ ജീവിതത്തിന്റെ ആധി. അയാള്‍ പ്രാര്‍ഥിക്കുന്നതിങ്ങനെയാണ്‌: ``ദൈവമേ, മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാനുള്ള എന്റെ മനസ്സ്‌ നീ നിലനിര്‍ത്തേണമേ....''

എം എസ്‌ എം പ്രതിനിധി സമ്മേളനത്തിന്‌ പ്രൗഢോജ്വല സമാപനം

കോഴിക്കോട്‌: "അറിവ്‌ സമര്‍പ്പണത്തിന്‌' പ്രമയത്തില്‍ നടന്ന എം എസ്‌ എം സംസ്ഥാന പ്രതിനിധി സമ്മേളനം ചരിത്രത്തിലേക്ക്‌ ഇതള്‍വിടര്‍ത്തി. പുതിയൊരു വര്‍ഷത്തിന്റെ തുടക്കത്തിന്‌ ഭാവനാത്മകമായ ചിന്തയും ചൈതന്യവും സമ്മാനിച്ച സമ്മേളനം കോഴിക്കോട്‌ സ്വപ്‌നനഗരിയെയും പരിസരത്തെയും സാഗരമാക്കി മാറ്റി. ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയ സമ്മേളനം പ്രാഗ്രാമുകളുടെ പുതുമകൊണ്ടും വ്യത്യാസംകൊണ്ടും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ദൈവചിന്തകള്‍ നിര്‍ഗളിക്കുന്ന പ്രഭാഷണങ്ങളും ത്യാഗമനോഭാവവും വിളിച്ചറിയിച്ച നാദിര്‍ അബ്‌ദുസ്സലാമിന്റെ ഗാനവിരുന്നും സമ്മേളനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി.