MSM Kerala Community Portal newsletter

| ‘വേനല്‍ മഴ’ സര്‍ഗാത്മക ക്യാമ്പ്‌ ഇന്ന്‌ തുടങ്ങും |

കോഴിക്കോട്‌: 'ഒന്നിച്ചുയരാം നേരിന്‍ വഴിയില്‍' എന്ന പ്രമേയത്തില്‍ എം എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ബാലവേദി ക്യാംപെയ്‌നിന്റെ ഭാഗമായി നടക്കുന്ന സര്‍ഗാത്മക ക്യാമ്പ്‌ ഇന്നു തുടങ്ങും. ‘പുതുനാമ്പുകള്‍ ’ പ്രസംഗ കളരി, ‘സര്‍ഗാലയ’ എഴുത്തു കളരി, എന്നീ പരിപാടികളാണ്‌ ക്യാമ്പിന്റെ ഭാഗമായി നടക്കുന്നത്‌. പ്രസംഗം, രചന ഇനങ്ങളില്‍ ജില്ലാ തലത്തില്‍ പ്രഗാത്ഭ്യം തെളിയിച്ചവര്‍ക്കാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. തിരൂര്‍ നൂര്‍ ലേക്ക്‌ പാര്‍ക്കില്‍ നടക്കുന്ന ക്യാമ്പില്‍ സര്‍ഗാത്മക രംഗത്തെ പ്രഗത്ഭര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ കൊലവിളികളില്‍ അവസാനിക്കരുത്‌ - എം എസ്‌ എം

ജനങ്ങളുടെ നന്മക്കും, ക്ഷേമത്തിഌം പ്രവര്‍ത്തിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ സംഘടനകള്‍ കൊലപാതക രാഷ്‌ട്രീയത്തിന്‌ നേതൃത്വം നല്‍കുന്നത്‌ ഹീനവും, പൈശാചികവുമാണെന്ന്‌ എം എസ്‌ എം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ മീറ്റ്‌ അഭിപ്രായപ്പെട്ടു. വ്യത്യസ്‌ത ആശയങ്ങള്‍ പറയാഌം, പ്രചരിപ്പിക്കാഌം, അതിന്‌ നേതൃത്വം നല്‍കാഌമുള്ള സ്വാതന്ത്യ്രം നലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട്‌ കീഴടക്കുന്ന ഹീനകൃത്യങ്ങളെ ഭരണകൂടം ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

സ്‌കോളര്‍ഷിപ്പ്‌ മോണിറ്ററിംഗ്‌ സെല്‍ രൂപികരിക്കണം: എം എസ്‌ എം

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കി വരുന്ന സ്കോളര്‍ഷിപ്പുകള്‍ അര്‍ഹാരായവര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ മോണിറ്ററിംഗ്‌ സെല്‍ രൂപികരിക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന സ്‌കോളര്‍ഷിപ്പ്‌ സംഗമം അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ സ്‌കോളര്‍ഷിപ്പുകളെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിഌം, വിവരങ്ങള്‍ കൃത്യമായി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്നതിനുമായി കലാലയങ്ങളില്‍ സംവിധാനമോരുക്കാന്‍ മോണിറ്ററിംഗ്‌ സെല്ലിനെ ഉപയോഗപ്പെടുത്തനമെന്നും മീറ്റ്‌ ആവശ്യപ്പെട്ടു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി നിലപാട് ദൌര്‍ഭാഗ്യകരം: എം എസ് എം

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലായി പരീക്ഷാഭവനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ യൂണിവേഴ്സിറ്റിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതും ദൌര്‍ഭാഗ്യകരവുമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടെരിയറ്റ് യോഗം അഭിപ്രായപ്പെട്ടു. സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന വിവിധ പരീക്ഷകളുടെ ആയിരക്കണക്കിന് ഉത്തരക്കടലാസുകള്‍ കാണാതായത് എം എസ് എം ഗൗരവ പ്രശ്നമായി നിരീക്ഷിക്കുന്നു. ഉത്തരക്കടലാസിന്റെ കൈപ്പറ്റല്‍ രേഖയും കൈകാര്യം ചെയ്യുന്ന ജീവനക്കാരനെക്കുറിച്ചുള്ള രേഖയില്ലാത്തതുമായ സാഹചര്യം ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്.

| ടിപ്‌സ് മെഡിക്കല്‍-എന്‍ജിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ: ആയിരങ്ങള്‍ പങ്കെടുത്തു |

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന സമിതി സംഘടിപ്പിച്ച മൂന്നാമത് ടിപ്‌സ് മെഡിക്കല്‍-എന്‍ജിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ 14 ജില്ലകൡല 42 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വ്യത്യസ്ത എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വയം വിലയിരുത്താന്‍ അവസരം നല്‍കുക, ആത്മവിശ്വാസം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരീക്ഷ സംഘടിപ്പിച്ചത്.

| വിദ്യാര്‍ഥി യൂണിയനുകള്‍ ആയുധപ്പുര കാവല്‍ക്കാരാവരുത് - എം എസ് എം |

കോഴിക്കോട്: വിദ്യനുകരാന്‍ കാംപസുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ ആയുധപ്പുരകളുടെ കാവല്‍ക്കാരും സൂക്ഷിപ്പുകാരുമായി മാറുന്നത് ഏറെ ഭീതിജനകമാനെന്നു എം എസ് എം സംസ്ഥാന കാമ്പസ് ഡലിഗേറ്റ് മീറ്റ്‌ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി യൂണിയനുകളും പ്രതിനിധികളും കാംപസിന്റെയും വിദ്യാര്‍ത്ഥികളുടെയും ക്ഷേമവും ഐശ്വര്യവും മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങല്‍ക്കാണ് നേതൃത്വം നല്‍കേണ്ടത്.

സ്വവര്‍ഗരതി: സര്‍ക്കാര്‍ നിലപാട് ലജ്ജാവഹം

കോഴിക്കോട്: സ്വവര്‍ഗരതി അനുവദിക്കാമെന്നും കുറ്റകരമല്ലെന്നുമുള്ള കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അപഹാസ്യവും ലജ്ജാകരവുമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പാശ്ചാത്യന്റെ മലീമസ വിഴുപ്പുഭാണ്ഡങ്ങളെ സംസ്‌കാരവും പൈതൃകവുമുള്ള ഒരു രാജ്യത്തേക്ക് വലിച്ചു കൊണ്ടുവരുന്നത് ഏറെ ആശങ്കാജനകവും അപമാനകരവുമാണ്. ലോകം ഇന്ന് അനുഭവിക്കുകയും നിരാശയോടെ നെടുവീര്‍പ്പിടുകയും ചെയ്യുന്ന എയ്ഡ്‌സ് രോഗത്തിന് മുഖ്യ ഹേതുവായിത്തീരുന്ന സ്വവര്‍ഗരതി ഏതടിസ്ഥാനത്തിലാണ് നിയമവിധേയമാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. സ്വവര്‍ഗരതി സംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് വഴുതിമാറിയതില്‍ നിഗൂഢതയുണ്ട്.

| വാലന്റൈന്‍ ദിനാചരണം സാംസ്‌കാരിക തനിമക്കേറ്റ തിരിച്ചടി: എം എസ് എം |

കോഴിക്കോട്: പശ്ചാത്യശൈലി കടമെടുത്ത് മനുഷ്യന്റെ സ്ഥായിയായ വികാരങ്ങള്‍ക്ക് ദിനങ്ങളേര്‍പ്പെടുത്തി, ആഭാസകരമായ ചലനങ്ങളിലേക്ക് യുവതയെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് വാലന്റൈന്‍ ദിനത്തിന് പിന്നിലെന്നും അത് സാംസ്‌കാരിക തനിമയ്‌ക്കേറ്റ ആഘാതമാണെന്നും എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. പടിഞ്ഞാറന്‍ സംസ്‌കാരം പിന്തുടര്‍ന്നതിന്റെ ഫലമായി വിദ്യാര്‍ഥി സമൂഹത്തെ ബാധിച്ച ജീര്‍ണതക്കും ലൈംഗിക ധാര്‍മികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടിനുമെതിരെയുള്ള വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ധീരമായ കാല്‍വെപ്പായി പ്രതിഷേധ റാലി.

അഫ്‌സല്‍ ഉല്‍ ഉലമ പരീക്ഷ; കെടുകാര്യസ്ഥത അപലപനീയം - എം എസ്‌ എം

കോഴിക്കോട്‌: ഇക്കഴിഞ്ഞ കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി അഫ്‌സല്‍ ഉല്‍ ഉലമ പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പര്‍ തന്നെ നല്‍കി യൂനിവേഴ്‌സിറ്റി കാണിച്ച പിടിപ്പുക്കേട്‌ അപലപനീയമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌.പരീക്ഷാതിയ്യതി പ്രഖ്യാപനത്തിലും ചോദ്യ പേപ്പറിലും യൂനിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥത ആശയçഴപ്പം സ്യഷ്ടിച്ചിരിçകയാണ്‌. കോഡ്‌ നമ്പറും ചോദ്യ നമ്പറും മാറി എന്നതിലപ്പുറം യാതൊê മാറ്റവും കൂടാതെയാണ്‌ ചോദ്യ പേപ്പര്‍ അച്ചടിച്ചത്‌.

-ക്യാംപസുകളിലെ മലിനീകരണം തടയാന്‍ മതസാമുദായിക സംഘടനകള്‍ ജാഗരൂകരാകണം: വിദ്യാഭ്യാസ മന്ത്രി-

കോഴിക്കോട്: ക്യാംപസുകളിലെ മലിനീകരണം തടയാന്‍ മതസാമുദായിക സംഘടനകള്‍ ജാഗരൂകരായിരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. എം എസ് എം സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനികകാലഘട്ടത്തിലെ നേട്ടങ്ങളായി കൊണ്ടാടപ്പെടുന്ന വിവരസാങ്കേതികവിദ്യയുടെ ദോശവശങ്ങള്‍ ക്യാംപസുകളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം ഇത്തരം വിപത്തുകളില്‍ നിന്നും പുതിയ തലമുറയെ പിന്തിരിപ്പിച്ച് നേരിന്റെ വഴിയിലേക്ക് നയിക്കണം.

Pages