എം എസ് എം പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം

കോഴിക്കോട്: "അറിവ് സമര്‍പ്പണത്തിന്' പ്രമയത്തില്‍ നടന്ന എം എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ചരിത്രത്തിലേക്ക് ഇതള്‍വിടര്‍ത്തി. പുതിയൊരു വര്‍ഷത്തിന്റെ തുടക്കത്തിന് ഭാവനാത്മകമായ ചിന്തയും ചൈതന്യവും സമ്മാനിച്ച സമ്മേളനം കോഴിക്കോട് സ്വപ്‌നനഗരിയെയും പരിസരത്തെയും സാഗരമാക്കി മാറ്റി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയ സമ്മേളനം പ്രാഗ്രാമുകളുടെ പുതുമകൊണ്ടും വ്യത്യാസംകൊണ്ടും നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ദൈവചിന്തകള്‍ നിര്‍ഗളിക്കുന്ന പ്രഭാഷണങ്ങളും ത്യാഗമനോഭാവവും വിളിച്ചറിയിച്ച നാദിര്‍ അബ്‌ദുസ്സലാമിന്റെ ഗാനവിരുന്നും സമ്മേളനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി. സമ്മേളനം കേരള വിദ്യാഭ്യാസവകുപ്പു മന്ത്രി പി കെ അബ്‌ദുര്‍റബ്ബ് ഉദ്‌ഘാടനം ചെയ്‌തു. അധാര്‍മികതയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടതിന് അറിവ് ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. പ്രതികരണശേഷിയുള്ള ഒരു നവതലമുറയുടെ സൃഷ്‌ടിക്ക് വിദ്യാര്‍ഥി സംഘടനകള്‍ യോചിച്ച അജണ്ടകള്‍ രൂപപ്പെടുത്തണം -അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. സമൂഹത്തെ ഒന്നടങ്കം ബാധിച്ച ജീര്‍ണതയുടെ ഭാഗമാണ് വിദ്യാര്‍ഥികളിലും ബാധിച്ചിട്ടുണ്ട് -അദ്ദേഹം അഭിപ്രായപ്പെട്ടു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് സമ്മേളനത്തിന് ആശംസയര്‍പ്പിച്ചു. ആസിഫലി കണ്ണൂര്‍ പ്രഭാഷണം നടത്തി. വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും മഹിമയും മഹത്വവും വിളിച്ചോതിയ പി മൂസ സ്വലാഹിയുടെയും എം സ്വലാഹുദ്ദീന്‍ മദനിയുടെയും ഡോ. മുസ്‌തഫ ഫാറൂഖിയുടെയും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂരിന്റെയും പ്രഭാഷണങ്ങള്‍ നമ്മളേ ഇനി ആദര്‍ശം പറയാന്‍ അവകാശമുള്ളവരായി കേരളക്കരയില്‍ അവശേഷിക്കുന്നവരുള്ളൂ എന്ന് ചിന്തയിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടെത്തിക്കുന്നതായിരുന്നു. സംസ്ഥാന ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി എം എസ് എം ആഗ്രഹിക്കുകയും ആര്‍ജിക്കുകയും ചെയ്യുന്ന പുതിയ കാല്‍വെപ്പുകളിലേക്ക് വിദ്യാര്‍ഥി ശ്രദ്ധ ആകര്‍ഷിച്ച സമാപന ഭാഷണം നടത്തി. കേരളത്തിഌ വ്യത്യസ്‌ത ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന് നൂറുകണക്കിന് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്ക് പ്രവര്‍ത്തനവീഥിയില്‍ മുന്നോട്ട് പോകാഌള്ള ഊര്‍ജവും ഊക്കും നല്‍കി സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളോടും ഹര്‍ഷിദ് മാത്തോട്ടം നന്ദി അറിയിച്ചു.