|
|
|
|
കളിക്കൂടാരം
തിരൂര്‍: എം എസ് എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കളിക്കൂടാരം അബ്‌ദുര്‍റഹ്‌മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്‌ഘാടനംചെയ്‌തു. വിജ്ഞാനം സാമൂഹിക പരിവര്‍ത്തനത്തിന് ഉപകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇഖ്‌ബാല്‍, മുഹ്‌സിന്‍ കോട്ടക്കല്‍, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഷാനവാസ് പറവന്നൂര്‍, ഇ ഒ നാസര്‍, ജൈസല്‍ പരപ്പനങ്ങാടി ക്ലാസെടുത്തു. സമാപന ചടങ്ങില്‍ ചെറിയമുണ്ടം അബ്‌ദുര്‍റസ്സാഖ്, എം ഹൈദ്രോസ് സുല്ലമി, സാബിഖ് പുല്ലൂര്‍, എം ഇബ്‌റാഹീം ഹാജി, എ അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, എ സെയ്‌താലിക്കുട്ടി, സി മുഹമ്മദ് അന്‍സാരി, സഗീറലി പന്താവൂര്‍, അബ്‌ദുശ്ശുക്കൂര്‍ കെ ടി, യൂനുസ് മയ്യേരി, അഷ്‌റഫ് തിരൂര്‍ പ്രസംഗിച്ചു. |



