|
|
|
|
ലീഡര്ഷിപ്പ് ക്യാമ്പ് പട്ടാമ്പി: വര്ഗീയ ധ്രുവീകരണ പ്രവര്ത്തനങ്ങളെ ചെറുക്കാന് വിദ്യാര്ഥി സമൂഹം തയ്യാറാവണമെന്ന് എം എസ് എം മേഖലാ ലീഡര്ഷിപ്പ് ക്യാമ്പ് ആവശ്യപ്പെട്ടു. കെ ജെ യു ട്രഷറര് എ കെ ഈസ മദനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ ഹിദായത്തുല്ല അധ്യക്ഷത വഹിച്ചു. ഹക്കീം പറളി, ശരീഫ് ആമയൂര്, മുഹ്സിന് കോട്ടക്കല്, ഇ ടി അബ്ദുല്ജലീല്, എ കെ സാബിക്, ഇ എ ആബിദ് പ്രസംഗിച്ചു. തസ്കിയത്ത് ക്യാമ്പ് പോത്തുകല്ല്: എം എസ് എം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തസ്കിയത്ത് ക്യാമ്പ് ജില്ലാപ്രസിഡന്റ് അബ്ദുല്ജലീല് മാമാങ്കര ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഉപ്പട ക്ലാസെടുത്തു. ജവാദ് മേലകത്ത്, കെ ഉണ്ണിമൊയ്തീന്, റഹ്മത്തുല്ല ഉമരി, ജാബിര് വഴിക്കടവ് പ്രസംഗിച്ചു. എം എസ് എം സന്ദേശം വഴിമുടക്കികളാകുന്ന ഘോഷയാത്രയോ ആര്ത്തലയ്ക്കുന്ന മുദ്രാവാക്യങ്ങളോ നൂതന നിര്മിത നേര്ച്ചകളോ പ്രവാചകാധ്യാപനങ്ങളല്ല. ജീവിതമാതൃകയിലാണ് പ്രവാചകസ്നേഹം പ്രകടമാക്കേണ്ടത്. |


