From the Quran

അസ്സലാമു അലൈകും  
ബീഹാറിലെ റഹ്മാനിയ ഫൌണ്ടേഷനും ബാംഗ്ലൂരിലെ ലീഡ് ട്രസ്റ്റും ചേര്‍ന്ന് ന്യൂനപക്ഷ
സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യ പ്ലസ് ടു പഠനത്തിനും ഐ.ഐ.ടി
എന്‍ട്രന്‍സ് പരിശീലനത്തിനും അവസരമൊരുക്കുന്നു. ബാംഗ്ലൂരിലെ അല്‍അമീന്‍
കോളജില്‍ സൌജന്യ പഠനവും താമസവും ലഭിക്കും. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ
ഏപ്രില്‍ മാസം കോഴിക്കോട് നടക്കും. അപേക്ഷാ ഫോറത്തിനും
വിശദവിവരങ്ങള്‍ക്കും  9495902886,
9847002319 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.ഈ വിവരം കഴിയുന്നത്ര
ആളുകള്‍ക്കിടയില്‍ എത്തിക്കുമല്ലോ.
താങ്കളുടെ പ്രദേശത്തെ പൊതുസ്ഥാപനങ്ങളില്‍ ഒരു നോട്ടീസ് ആയി ഈ അറിയിപ്പ്
നല്‍കിയാല്‍ഏറെ പേര്‍ക്ക് ഗുണം ചെയ്തേനെ
Home News സംയമനത്തിന്റെ മാര്‍ഗത്തിന്‌ മാത്രമേ വിജയി

Audio Player

Slide Show

CB Login


 
PDF Print E-mail
സംയമനത്തിന്റെ മാര്‍ഗത്തിന്‌ മാത്രമേ വിജയിക്കാനാവൂ -പി ടി വീരാന്‍കുട്ടി സുല്ലമി
 
 

ദോഹ: സംയമനത്തിലൂടെ മാത്രമെ ഏത്‌ സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനാവൂ എന്ന്‌ കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ദോഹ ജദീദ്‌ യൂണിറ്റ്‌ സംഘടിപ്പിച്ച `കേരള മുസ്‌ലിംകളും സമകാലിക പ്രതിസന്ധികളും' സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങളിലാണ്‌ പരിഹാരം തേടേണ്ടത്‌. അവയ്‌ക്ക്‌ വ്യത്യസ്‌ത പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടേക്കാം. പരിഹാരങ്ങള്‍ 
തേടുമ്പോഴുണ്ടാവുന്ന എതിര്‍പ്പുകളേയും തടസ്സങ്ങളേയും നേരിടാന്‍ സംഘട്ടനത്തിന്റെ മാര്‍ഗവുമായി രംഗത്തുവന്ന പലര്‍ക്കും പിന്നീട്‌ രാജിയാവേണ്ട സാഹചര്യമാണ്‌ ലോകത്ത്‌ പലേടങ്ങളിലും കണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു.
എം എസ്‌ എം പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍ വിഷയമവതരിപ്പിച്ചു. സലീം നാലകത്ത്‌, മുഹമ്മദ്‌ ഖുതുബ്‌, പി പി സുബൈര്‍, സുബൈര്‍ ഫൈസി, അബ്‌ദുല്‍മജീദ്‌ ഹുദവി, സഈദ്‌ തളിപ്പറമ്പ്‌ പ്രമേയമവതരിപ്പിച്ചു. കെ എന്‍ സുലൈമാന്‍ മദനി മോഡറേറ്ററായിരുന്നു. മശ്‌ഹൂദ്‌ തിരുത്തിയാട്‌, പി കെ ശരീഫ്‌, പി എം സലീം, അബ്‌ദു പാപ്പിനിശ്ശേരി, നൗഷാദ്‌ പയ്യോളി, അബ്‌ദുല്‍കരീം പ്രസംഗിച്ചു.