From the Quran

277. hnizkn¡pIbpw kðIÀ½§Ä {]hÀ¯n¡pIbpw, \akvImcw apdt]mse \nÀhln¡pIbpw, kIm¯v sImSp¡pIbpw sN¿póhÀ¡v AhcpsS c£nXmhn¦ð AhÀ AÀln¡pó {]Xn^eapïmbncn¡póXmWv. AhÀ¡v bmsXmópw `bs¸tSïXnñ. AhÀ ZpxJnt¡ïn hcnIbpanñ. :Að _Jd

 

 

 

 

 

Home News വാര്‍ത്തകള്‍

Audio Player

Slide Show

CB Login


 
PDF Print E-mail

എം എസ് എം പരീക്ഷാ മുന്നൊരുക്കം

മഞ്ചേരി: എസ് എസ് എല് സി, പ്ലസ്ടു വിദ്യാര്ഥികള്ക്കായി എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാസമിതി സംഘടിപ്പിച്ച പരീക്ഷാ മുന്നൊരുക്കം സംസ്ഥാന ജന. സെക്രട്ടറി അന്ഫസ് നന്മണ്ട ഉദ്ഘാടനം ചെയ്തു. മികച്ച സമൂഹസൃഷ്ടിക്ക് ധാര്മികബോധമുള്ള വിദ്യര്ഥികളെ വാര്ത്തെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മജീദ് മൂത്തേടത്ത്, അലവി അച്ചുതൊടിയില്, മന്സൂര് ഒതായി, പി എം ഗഫൂര് ക്ലാസ്സെടുത്തു. ക്യാമ്പില് `പരീക്ഷാ മുന്നൊരുക്കം' സി ഡി പുറത്തിറക്കി. ജില്ലാ പ്രസിഡന്റ് അബ്ദുല്ജലീല് മാമാങ്കര അധ്യക്ഷത വഹിച്ചു. സി മുഹ്സിന്, അമീറുദ്ദീന്, ജാബിര് വഴിക്കടവ്, ജിഹാദ്, അജ്മല്, അബ്ദുല്ശാക്കിര്, അശ്കര് നിലമ്പൂര് നേതൃത്വം നല്കി.

നിശാകേമ്പ്

പുളിക്കല്: എം എസ് എം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നിശാകേമ്പ് മുഹ്സിന് തൃപ്പനച്ചി ഉദ്ഘാടനംചെയ്തു. പി എന് മുസ്ഫിര് അധ്യക്ഷത വഹിച്ചു. കെ എന് എം ജില്ലാ സെക്രട്ടറി ഹമീദലി അരൂര്, അഹ്മദ് സഗീര് മൗലവി ക്ലാസെടുത്തു. എം അബ്ദുല്ല മദനി, കെ സി അശ്റഫ് പ്രസംഗിച്ചു. കെ പി മുഹമ്മദ് റഫീഖ്സ്വാഗതവും ടി പി അജ്മല് നന്ദിയും പറഞ്ഞു.

എം എസ് എം കാമ്പയ്ന് തുടക്കമായി

തിരൂര്: `വിജ്ഞാനം വിവേകത്തിന്, വികാസത്തിന്' എന്ന സന്ദേശവുമായി മലപ്പുറം വെസ്റ്റ് ജില്ല എം എസ് എം ആരംഭിച്ച കാമ്പയിന് തുടക്കമായി. കാമ്പയിന് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര് നിര്വഹിച്ചു. വൈജ്ഞാനിക രംഗത്തെ കിടമത്സരത്തിന് മുമ്പില്, ധാര്മികത കൈമോശം വരാതെ സൂക്ഷിക്കാന് വിദ്യാര്ഥികള് ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സാബിക്ക് പുല്ലൂര് വിഷയമവതരിപ്പിച്ച. ജില്ലാ വൈസ് പ്രസിഡന്റ് മുഹ്സിന് കോട്ടക്കല് അധ്യക്ഷത വഹിച്ചു. കെ എന് എം സംസ്ഥാന സെക്രട്ടറി സി മമ്മു കോട്ടക്കല്, ജില്ലാ സെക്രട്ടറി ഉബൈദുല്ല താനാളൂര്, എസ് എം ജില്ലാ പ്രസിഡന്റ് ടി ഇബ്റാഹീം അന്സാരി, ടി പി സഗീറലി, ഷാനവാസ് പറവന്നൂര്, അശ്റഫ് തിരൂര്, റനീഷ് മാറഞ്ചേരി, മുനീര് ചെറവന്നൂര്, അനീസ് വേങ്ങര പ്രസംഗിച്ചു.

ദിശ- വിദ്യാര്ഥി കൂട്ടായ്മ

താനൂര്: മണ്ഡലം എം എസ് എം സംഘടിപ്പിച്ച ദിശ- വിദ്യാര്ഥി കൂട്ടായ്മ സംസ്ഥാന ജന. സെക്രട്ടറി അന്ഫസ് നന്മണ്ട ഉദ്ഘാടനംചെയ്തു. വിദ്യാര്ഥികള് നന്മയുടെ വാഹകരാവണമെന്നും സമൂഹത്തില് നന്മകള് സൃഷ്ടിച്ചെടുക്കാന് വിദ്യാര്ഥികള്ക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാരംഗത്ത് മികവ് പുലര്ത്തിയ വിദ്യാര്ഥികളെ ആദരിച്ചു. നൂറ കോട്ടക്കല് മുഖ്യാതിഥിയായിരുന്നു. ജാബിര് അമാനി, ഷാനവാസ് പറവന്നൂര്, ജാസിര് രണ്ടത്താണി ക്ലാസ്സെടുത്തു. സി ബാവുട്ടി, ടി കെ എന് നാസര്, ടി കെ എന് ഹാരിസ്, എം എം അശ്റഫ്, സലാം വൈലത്തൂര് പ്രസംഗിച്ചു.