From the Quran

277. hnizkn¡pIbpw kðIÀ½§Ä {]hÀ¯n¡pIbpw, \akvImcw apdt]mse \nÀhln¡pIbpw, kIm¯v sImSp¡pIbpw sN¿póhÀ¡v AhcpsS c£nXmhn¦ð AhÀ AÀln¡pó {]Xn^eapïmbncn¡póXmWv. AhÀ¡v bmsXmópw `bs¸tSïXnñ. AhÀ ZpxJnt¡ïn hcnIbpanñ. :Að _Jd

 

 

 

 

 

Home News സാമ്പത്തിക പിന്നാക്കം: സംവരണം പരിഹാരമ

Audio Player

Slide Show

CB Login


 
PDF Print E-mail

സാമ്പത്തിക പിന്നാക്കം:സംവരണം പരിഹാരമല്ല - എം എസ് എം

 

കോഴിക്കോട്: മുന്നാക്കക്കാരുടെ സമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് സംവരണം പരിഹാരമല്ലെന്ന് എം എസ് എം സംസ്ഥാന സ്കോളര്ഷിപ്പ് സംഗമം അഭിപ്രായപ്പെട്ടു. നിലവിലെ സംവരണ മാനദണ്ഡങ്ങളെ കീഴ്മേല് മറിക്കാനുള്ള ശ്രമങ്ങളെ നീതിപീഠങ്ങള് ഗൗരവമായി കാണണം. വിദ്യാഭ്യാസരംഗം കച്ചവടവത്കരിക്കാനുള്ള സാഹചര്യത്തില് സര്ക്കാറുകളുടെ ഭാഗത്തുനിന്ന് സത്വര നടപടികള് ഉണ്ടാവണം. സാമ്പത്തിക പിന്നാക്കം അനുഭവിക്കുന്ന വിദ്യാര്ഥികള്ക്ക് സ്കോളര്ഷിപ്പ് ലഭ്യമാക്കാന് സര്ക്കാര് തയ്യാറാവണമെന്നും സ്കോളര്ഷിപ്പ് സംഗമം ആവശ്യപ്പെട്ടു.

സദാചാരത്തിന്റെ അതിര്വരമ്പുകള് ഭേദിക്കുന്ന വാലന്റൈന് ആഘോഷങ്ങള് വിദ്യാര്ഥിലോകം ചെറുക്കണം. കാമ്പസുകളില് എത്തിക്ക് കമ്മിറ്റികള്ക്കപ്പുറം സദാചാരപെരുമാറ്റച്ചട്ടങ്ങളുണ്ടാവണം. വിദ്യാഭ്യാസത്തിലൂടെ ഉത്തമസമൂഹങ്ങളെ വാര്ത്തെടുക്കാന് ഉപരിപഠനരംഗത്തെ പരിഷ്കാരങ്ങള്കൊണ്ട് സാധ്യമാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

എഡ്യുമാര്ട്ട് ഓഡിറ്റോറിയത്തില് നടന്ന സംഗമം എസ് എം ജന.സെക്രടടറി എന് എം അബ്ദുല്ജലീല് ഉദ്ഘാടനം ചെയ്തു. ഉപരിപഠനം നടത്തുന്ന വിദ്യാര്ഥികളുടെ സ്കോളര്ഷിപ്പുകള് വിതരണം ചെയ്തു. എം എസ് എം പ്രസിഡന്റ് ആസിഫലി കണ്ണൂര്, മജീദ് മൂത്തേടത്ത് ക്ലാസ്സെടുത്തു. ജന.സെക്രട്ടറി അന്ഫസ് നന്മണ്ട, ജരീര് ജിദ്ദ, ഖമറുദ്ദീന്, ജൗഹര് അയനിക്കോട്, സൈദുമുഹമ്മദ് കുരുവട്ടൂര്, മുഹ്സിന് കോട്ടക്കല്, സാജിദ് പാലത്ത്, ജാസിര് രണ്ടത്താണി, മുസ്തഫ പാലക്കാട്, യൂനുസ് ചെങ്ങര പ്രസംഗിച്ചു.