|
കോടതി ഭരണഘടനയെ പരിഹാസ്യമാക്കരുത്- എം എസ് എം ഭരണഘടന ഉറപ്പു നല്‌കുന്ന വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട കോടതി ഭരണഘടനാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇഷ്‌ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നിലവിലെ ഭരണഘടന ഉറപ്പുതരുന്ന മൗലിക അവകാശമാണ്. കാമ്പസുകളില്‍ വിവിധ പ്രത്യയശാസ്‌ത്രങ്ങളില്‍ വിശ്വസിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് ആദര്‍ശ പ്രചരണമാകാമെങ്കില്‍ മതവിദ്യാര്‍ഥി സംഘടനകള്‍ക്കും ആ സ്വാതന്ത്ര്യമുണ്ട്. നളന്ദയും തക്ഷശിലയും പോലുള്ള പൗരാണിക സര്‍വകലാശാലകള്‍ മതകീയ വേരുകളുള്ളവയാണ്. വിദ്യാഭ്യാസത്തിന് മാനവിക മുഖം നല്‌കുന്ന മതത്തെ കാമ്പസുകളില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം മാനവിക വിരുദ്ധമാണ്. ഇന്ത്യയില്‍ നിലനില്‌ക്കുന്ന സംസ്‌കാരം നൂറ്റാണ്ടുകളായി ഇഷ്‌ടമുള്ള മതത്തെ സ്വീകരിച്ചും തിരസ്‌കരിച്ചും രൂപംകൊണ്ടതാണെന്നത് കോടതി വിസ്‌മരിക്കകരുതെന്ന് സെക്രട്ടറിയേറ്റ് ഓര്‍മപ്പെടുത്തി.
യോഗത്തില്‍ ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അന്‍ഫസ് നന്മണ്ട, ഡോ. മുബശിര്‍ പാലത്ത്, മുഹമ്മദ് ഷാനവാസ് യു, ജൗഹര്‍ അയനിക്കോട്, ഖമറുദ്ദീന്‍ എളേറ്റില്‍, സാജിദ് പാലത്ത്, മുഹ്‌സിന്‍ കോട്ടക്കല്‍, സെയ്‌ദ് മുഹമ്മദ്, സജീര്‍ വയനാട്, യൂനുസ് ചെങ്ങര, ഹര്‍ഷിദ് മാത്തോട്ടം, അക്‌ബര്‍ സാദിഖ്, അസീസ് മേപ്പയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
|