|
|
|
|
റിലീജ്യസ് സ്‌കൂള്‍ സമാപിച്ചു കൊടിയത്തൂര്‍: എം എസ് എം തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ദശദിന സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ മതപഠനം, കര്‍മാനുഷ്‌ഠാനങ്ങളിലെ പ്രായോഗിക പരിശീലനം, വ്യക്തിത്വ പരിശീലന പരിപാടികള്‍, അയല്‍ക്കൂട്ടം, ടാലന്റ് ടെസ്റ്റ്, പഠനയാത്ര തുടങ്ങിയവയാണുണ്ടായിരുന്നത്. ക്യാമ്പില്‍ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ്, എ അബ്‌ദുസ്സലാം സുല്ലമി, ഡോ. പി പി അബ്‌ദുല്‍ഹഖ്, ജാബിര്‍ അമാനി, പി ടി അബ്‌ദുല്‍ അസീസ് സുല്ലമി, യു പി യഹ്‌യാഖാന്‍, എം എസ് എം ജന. സെക്രട്ടറി അന്‍ഫസ് നന്മണ്ട, ഐ എസ് എം ജില്ലാ സെക്രട്ടറി ഫൈസല്‍ നന്മണ്ട, പി ഹാഫിദുര്‍റഹ്‌മാന്‍ ക്ലാസ്സെടുത്തു. സമാപന സംഗമം കെ എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ട ഉദ്‌ഘാടനം ചെയ്‌തു. പി സി അബ്‌ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി മൗലവി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഐ പി ഉമ്മര്‍ കല്ലുരുട്ടി, പി എം എ നാസര്‍, നഫീസ ബാപ്പുട്ടി, പി കെ അബ്‌ദുന്നിസാര്‍, ഫവാസ് അഹ്‌മദ്, നിയാസ് കല്ലുരുട്ടി, റോബിന്‍ ഇബ്‌റാഹീം, കെ സി ശരീഫ് പ്രസംഗിച്ചു. റിലീജ്യസ് സ്‌കൂള്‍
പന്തലിങ്ങല്‍: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി സംഘടിപ്പിച്ച റിലീജ്യസ് സ്‌കൂള്‍ സംസ്ഥാന ട്രഷറര്‍ ഡോ. മുബശ്ശിര്‍ ഉദ്‌ഘാടനംചെയ്‌തു. ജില്ല പ്രസിഡന്റ് അബ്‌ദുല്‍ജലീല്‍ മാമാങ്കര അധ്യക്ഷതവഹിച്ചു. മൂസ മാസ്റ്റര്‍, കളത്തിങ്ങല്‍ മുഹമ്മദലി, മുഹ്‌സിന്‍ തൃപ്പനച്ചി, ജാബിര്‍ വഴിക്കടവ്, അജ്‌മല്‍, അമീറുദ്ദീന്‍ കുനിയില്‍, ജിഹാദ് , മന്‍സൂര്‍, ഷാജി പ്രസംഗിച്ചു. കുടുംബസംഗമം ഓമശ്ശേരി: എം എസ് എം കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മോറല്‍ സ്‌കൂള്‍ സമാപിച്ചു. വിവിധ സെഷനുകളില്‍ മുര്‍ശിദ് പാലത്ത്, ഇഖ്‌ബാല്‍ പുന്നശ്ശേരി, ഖമറുദ്ദീന്‍ വട്ടോളി, ഐ പി ഉമര്‍ കല്ലുരുട്ടി, പി സി അബ്‌ദുര്‍റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് ഡേ
|


