Celebrating Prophet’s Birthday is Sunna or Bidah

Acts of worship in Islam are based on an important principle, which is that no one is permitted to worship Allah in any way except that which Allah has prescribed in his Book or which was taught by His Messenger Muhammad (peace and blessings of Allaah be upon him). Whoever worships Allah by doing something that Allaah and His Messenger have not enjoined, Allah will not accept that from him.

നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ.....

tharbiya.blogspot.com

അല്ലാഹുവിനെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. അവന്റെ വാഗ്‌ദാനങ്ങള്‍, സ്വര്‍ഗം, പ്രതിഫലം ഇതെല്ലാം നമ്മെ ഊര്‍ജസ്വലരും നിഷ്‌കളങ്കരുമാക്കി മാറ്റുന്നു. ഈ നിഷ്‌കളങ്കതയാണ്‌ നമ്മെ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിക്കുന്നത്‌. അല്ലാഹുവിന്നിഷ്‌ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്‌ ജീവിതനിയോഗമായി സ്വീകരിക്കുന്ന അവസ്ഥ കൈവരുന്നതും അങ്ങനെ തന്നെ.

കര്‍മങ്ങള്‍ അല്ലാഹു കാണുവാനുള്ളതാണ്‌. പ്രതിഫലം ലഭിക്കുന്നതും അവങ്കല്‍ നിന്നുതന്നെ. അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളുമാണ്‌ നമ്മെ കര്‍മസുരഭിലമായ ജീവിതാവസ്ഥയിലേക്ക്‌ തെളിക്കേണ്ടത്‌.

ഇലക്ട്രോണിക് മീഡിയയില്‍ കറങ്ങുന്ന കൗമാരം

adults playing in media

മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ ഇവ ഇന്ന് നമ്മുടെ ജീവിതത്തിന്‍െറ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന്‍െറ ഉപയോഗം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയ തലമുറ ഇതിന്‍െറ അടിമകളായി മാറിക്കഴിഞ്ഞു. ഇതില്ലാത്ത ഒരവസ്ഥയെക്കുറിച്ച് പുതിയ തലമുറക്ക് സങ്കല്‍പിക്കാന്‍പോലും സാധിക്കില്ല. മുന്‍കാലങ്ങളില്‍ അഥവാ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ഇതൊന്നും വ്യാപകമല്ലാതിരുന്നിട്ടും ആളുകള്‍ സുഖമായി ജീവിച്ചുകൊണ്ടിരുന്നു എന്നുപറഞ്ഞാല്‍ പുതുതലമുറക്ക് ഒന്നേ പറയാനുണ്ടാവുകയുള്ളൂ. അവര്‍ക്ക് എന്ത് നഷ്ടമായിരുന്നു എന്ന്. യഥാര്‍ഥത്തില്‍ നഷ്ടത്തിലായവര്‍ അവരായിരുന്നില്ല.